പോസ്റ്റുകള്‍

ഡിസംബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രതികാരം

 നടക്കട്ടെ ഞാൻ  മുള്ളു വിതച്ച ഈ വഴികളിലൂടെ  ഇരവിന്റെ മറവിൽ മുഖപടം അഴിഞ്ഞ  കഴുക കണ്ണുകൾ താണ്ടി  ഇനിയും നടക്കട്ടെ ഞാൻ  കൈ തട്ടി വീണ ചില്ലുപാത്രത്തിൻ നോവ്  പകയായി എന്നെ പൊതിയവേ  നീ കാത്തു നിൽക്കാത്ത വഴികളിൽ  നിന്നെ തേടി അലയട്ടെ ഞാൻ  മൗനം കൊണ്ടു മറച്ച നിൻറെ വരണ്ട കണ്ണുകൾ  നെഞ്ചിൽ ശൂലം പോൽ തറച്ചു കയറവേ  ഉതിർന്നു വീഴാൻ ഒരുങ്ങിയ മിഴിനീരിൽ കുളിച്ചു   അഗ്‌നി ശുദ്ധി വരുത്തട്ടെ ഞാൻ  ഇനിയും നടക്കട്ടെ ഞാൻ                                By Lost Soul

തിരിച്ചറിവ്‌

  നിന്നിലേയ്ക്ക് പെയ്ത മഞ്ഞുകണങ്ങൾ  ഇന്നിന്റെ വെയിലിൽ പനിച്ചു നിൽക്കുന്നു       എൻ്റെ ചുണ്ടുകളിൽ മൊഴിയാൻ മൊഴികളും       ചിന്തകളിൽ കടുപ്പിച്ച നിറങ്ങളും നീ തരിക       എൻ്റെ മുടിനാരു കീറി തൂങ്ങിയാടുന്ന പാലങ്ങൾ പണിയവേ       എനിക്കുറങ്ങാൻ നനയാത്ത നിനവുകളും തരിക  പെയ്തിറങ്ങിയ കണങ്ങളിൽ സൂര്യൻ അണഞ്ഞു തുടങ്ങവേ  മേഘങ്ങൾ താണ്ടി പറന്നകലാൻ  നനയാത്ത ചിറകുകൾ തേടട്ടെ ഞാൻ                                                                                                                  By     Lost Soul