പ്രതികാരം

 നടക്കട്ടെ ഞാൻ 


മുള്ളു വിതച്ച ഈ വഴികളിലൂടെ 

ഇരവിന്റെ മറവിൽ മുഖപടം അഴിഞ്ഞ 

കഴുക കണ്ണുകൾ താണ്ടി 


ഇനിയും നടക്കട്ടെ ഞാൻ 


കൈ തട്ടി വീണ ചില്ലുപാത്രത്തിൻ നോവ് 

പകയായി എന്നെ പൊതിയവേ 

നീ കാത്തു നിൽക്കാത്ത വഴികളിൽ 

നിന്നെ തേടി അലയട്ടെ ഞാൻ 


മൗനം കൊണ്ടു മറച്ച നിൻറെ വരണ്ട കണ്ണുകൾ 

നെഞ്ചിൽ ശൂലം പോൽ തറച്ചു കയറവേ 

ഉതിർന്നു വീഴാൻ ഒരുങ്ങിയ മിഴിനീരിൽ കുളിച്ചു 

 അഗ്‌നി ശുദ്ധി വരുത്തട്ടെ ഞാൻ 


ഇനിയും നടക്കട്ടെ ഞാൻ 


                              By Lost Soul


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഞാൻ

തിരിച്ചറിവ്‌

പാഴ്കനവ്