തിരിച്ചറിവ്
നിന്നിലേയ്ക്ക് പെയ്ത മഞ്ഞുകണങ്ങൾ
ഇന്നിന്റെ വെയിലിൽ പനിച്ചു നിൽക്കുന്നു
എൻ്റെ ചുണ്ടുകളിൽ മൊഴിയാൻ മൊഴികളും
ചിന്തകളിൽ കടുപ്പിച്ച നിറങ്ങളും നീ തരിക
എൻ്റെ മുടിനാരു കീറി തൂങ്ങിയാടുന്ന പാലങ്ങൾ പണിയവേ
എനിക്കുറങ്ങാൻ നനയാത്ത നിനവുകളും തരിക
പെയ്തിറങ്ങിയ കണങ്ങളിൽ സൂര്യൻ അണഞ്ഞു തുടങ്ങവേ
മേഘങ്ങൾ താണ്ടി പറന്നകലാൻ
നനയാത്ത ചിറകുകൾ തേടട്ടെ ഞാൻ
By Lost Soul
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ