പോസ്റ്റുകള്‍

മാർച്ച്, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഞാൻ

  ഈ ഇരുണ്ട വഴിയിൽ ഞാൻ എന്നെ തേടുകയും  ഞാൻ നീ മാത്രമായിരുന്നെന്ന് തിരിച്ചറിയുകയും  പറയാൻ ബാക്കി വെച്ച കഥകളിൽ  കരഞ്ഞു തീർക്കാൻ യുഗങ്ങൾ ഇരിക്കുന്നു  കേൾക്കാനില്ലാത്ത കാലൊച്ചകൾ ഇനിയും വേട്ടയാടാതിരിക്കാൻ  കാതുകൾ ഞാൻ പണയം വെക്കട്ടെ  ഈ ഇരുളിൽ  നെറുകയിൽ ഒരു ചുംബനവും കരയാൻ ഒരു വിരിമാറും  ഞാൻ അർഹിക്കാത്തതെന്തെന്ന് നീ എനിക്ക് പറഞ്ഞു തരിക  ശേഷം  ഈ വരണ്ട ഭൂവിൽ കുഴിച്ചു മൂടാൻ  നീ എന്നെ തിരികെ തരിക 

പ്രളയം

 കര ഇവിടെ അവസാനിച്ചു  മുന്നിൽ നില കാണാത്ത പ്രളയം  ഇവിടെ നീ എന്നെ ഉപേക്ഷിക്കുക  മറുകരയിൽ എന്നെ കാത്തു നില്കാതിരിക്കുക  മറുകര പുൽകുന്ന ഞാൻ  പ്രതിബിംബങ്ങളിൽ എന്നെ തന്നെ തള്ളി പറഞ്ഞേക്കാം  അല്ലെങ്കിൽ ഈ ചുഴികളിൽ  ഞാൻ ഉയരാതെയും ഇരുന്നേക്കാം  നിൻറെ നിയോഗം ഇവിടെ തീരുന്നു  തിരിഞ്ഞു  നടക്കുക  ഞാൻ എന്ന മിഥ്യയെ ഇവിടെ കളയുക നിന്നെ കാത്തു നിന്റെ പറുദീസ കിടക്കുന്നു  എന്റെ മുങ്ങാം കുഴിയിൽ കാഴ്ചക്കാരായി നീ വേണ്ട  ചിന്തകൾ കഴുകി മിനുക്കി  തിരിഞ്ഞു നടക്കുക നിന്റെ യാത്ര തുടരട്ടെ