പ്രളയം

 കര ഇവിടെ അവസാനിച്ചു 

മുന്നിൽ നില കാണാത്ത പ്രളയം 


ഇവിടെ നീ എന്നെ ഉപേക്ഷിക്കുക 

മറുകരയിൽ എന്നെ കാത്തു നില്കാതിരിക്കുക 


മറുകര പുൽകുന്ന ഞാൻ 

പ്രതിബിംബങ്ങളിൽ എന്നെ തന്നെ തള്ളി പറഞ്ഞേക്കാം 

അല്ലെങ്കിൽ ഈ ചുഴികളിൽ 

ഞാൻ ഉയരാതെയും ഇരുന്നേക്കാം 


നിൻറെ നിയോഗം ഇവിടെ തീരുന്നു 

തിരിഞ്ഞു  നടക്കുക 

ഞാൻ എന്ന മിഥ്യയെ ഇവിടെ കളയുക

നിന്നെ കാത്തു നിന്റെ പറുദീസ കിടക്കുന്നു 


എന്റെ മുങ്ങാം കുഴിയിൽ കാഴ്ചക്കാരായി നീ വേണ്ട 

ചിന്തകൾ കഴുകി മിനുക്കി

 തിരിഞ്ഞു നടക്കുക

നിന്റെ യാത്ര തുടരട്ടെ 


 



 



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഞാൻ

തിരിച്ചറിവ്‌

പാഴ്കനവ്