ഞാൻ
ഈ ഇരുണ്ട വഴിയിൽ ഞാൻ എന്നെ തേടുകയും
ഞാൻ നീ മാത്രമായിരുന്നെന്ന് തിരിച്ചറിയുകയും
പറയാൻ ബാക്കി വെച്ച കഥകളിൽ
കരഞ്ഞു തീർക്കാൻ യുഗങ്ങൾ ഇരിക്കുന്നു
കേൾക്കാനില്ലാത്ത കാലൊച്ചകൾ ഇനിയും വേട്ടയാടാതിരിക്കാൻ
കാതുകൾ ഞാൻ പണയം വെക്കട്ടെ
ഈ ഇരുളിൽ
നെറുകയിൽ ഒരു ചുംബനവും കരയാൻ ഒരു വിരിമാറും
ഞാൻ അർഹിക്കാത്തതെന്തെന്ന് നീ എനിക്ക് പറഞ്ഞു തരിക
ശേഷം
ഈ വരണ്ട ഭൂവിൽ കുഴിച്ചു മൂടാൻ
നീ എന്നെ തിരികെ തരിക
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ