പാഴ്കനവ്
ഇന്നലെ പെയ്ത മഴയിൽ
കാലം തെറ്റി കുരുത്ത കാട്ടു തുളസി
നിന്റെ കനവിൽ ആരു കോറിയിട്ടു
ഭഗവാന്റെ മാറിലെ ജപതുളസി മാല
തളിരിലകളിൽ വീണ ജലകണങ്ങൾ
കൊടും വേനലായി നിന്നെ പൊതിയും മുന്നേ
കാട്ടു വഴികളിൽ നിന്റെ സുഗന്ധം ഉപേക്ഷിക്കുക
സിരകളിൽ മുറിവ് ഏറ്റുവാങ്ങി
നനഞ്ഞ മണ്ണിൽ അലിയുക
ഇതു നിന്റെ മൃതി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ