പോസ്റ്റുകള്‍

ഞാൻ

  ഈ ഇരുണ്ട വഴിയിൽ ഞാൻ എന്നെ തേടുകയും  ഞാൻ നീ മാത്രമായിരുന്നെന്ന് തിരിച്ചറിയുകയും  പറയാൻ ബാക്കി വെച്ച കഥകളിൽ  കരഞ്ഞു തീർക്കാൻ യുഗങ്ങൾ ഇരിക്കുന്നു  കേൾക്കാനില്ലാത്ത കാലൊച്ചകൾ ഇനിയും വേട്ടയാടാതിരിക്കാൻ  കാതുകൾ ഞാൻ പണയം വെക്കട്ടെ  ഈ ഇരുളിൽ  നെറുകയിൽ ഒരു ചുംബനവും കരയാൻ ഒരു വിരിമാറും  ഞാൻ അർഹിക്കാത്തതെന്തെന്ന് നീ എനിക്ക് പറഞ്ഞു തരിക  ശേഷം  ഈ വരണ്ട ഭൂവിൽ കുഴിച്ചു മൂടാൻ  നീ എന്നെ തിരികെ തരിക 

പ്രളയം

 കര ഇവിടെ അവസാനിച്ചു  മുന്നിൽ നില കാണാത്ത പ്രളയം  ഇവിടെ നീ എന്നെ ഉപേക്ഷിക്കുക  മറുകരയിൽ എന്നെ കാത്തു നില്കാതിരിക്കുക  മറുകര പുൽകുന്ന ഞാൻ  പ്രതിബിംബങ്ങളിൽ എന്നെ തന്നെ തള്ളി പറഞ്ഞേക്കാം  അല്ലെങ്കിൽ ഈ ചുഴികളിൽ  ഞാൻ ഉയരാതെയും ഇരുന്നേക്കാം  നിൻറെ നിയോഗം ഇവിടെ തീരുന്നു  തിരിഞ്ഞു  നടക്കുക  ഞാൻ എന്ന മിഥ്യയെ ഇവിടെ കളയുക നിന്നെ കാത്തു നിന്റെ പറുദീസ കിടക്കുന്നു  എന്റെ മുങ്ങാം കുഴിയിൽ കാഴ്ചക്കാരായി നീ വേണ്ട  ചിന്തകൾ കഴുകി മിനുക്കി  തിരിഞ്ഞു നടക്കുക നിന്റെ യാത്ര തുടരട്ടെ     

RESURRECTION

Each time she tried to pull herself She lost pieces of her This time, she may pull in a way That she end up being nothingness Then let her be buried Buried for three days All the wounds of carrying the cross Be filled with wet mud Now let her resurrect Stripping off her flesh and blood A walking Mud Doll

Helpless

 I see, the blankness in your eyes Like the twigs of lightening in the sky. And then, I see the white flower So serene, holding tight your little finger. Would you like it, if I show you The colour in my throat and the voice in my breath? Go and get me a shadow coz I sell my soul every time I sleep.

Masks

  All I did was Tried a bit harder To shake off my mask of sarcasm, But Alas It came from nowhere Stuck between my fingers And penetrated into my flesh. Now Curse me harder, Until you get a shining knife Sharper enough to chop off my fingers, Curse me harder, Coz I got my pen back.

ഇന്നലെകൾ

 നിലാവിൽ അലിഞ്ഞ കുഞ്ഞു നക്ഷത്രം  ഇരുളിൽ സ്വയം എരിഞ്ഞു നീ കൊടുത്ത വെളിച്ചം  അടർത്തി എടുക്കാൻ ആവാത്ത നിൻറെ മരവിച്ച സ്പന്ദനം  ഉതിർന്നു പോയാൽ നീറുമെന്നോർത്തു  നീ ഒളിച്ചു വച്ച നിൻറെ കുഞ്ഞു മഞ്ചാടി മണികൾ  ഒന്നും നിന്റേത്‌ അല്ലെന്ന് അറിയുക  ഇടറാതിരിക്കട്ടെ നിന്റെ കാൽപാദങ്ങൾ  കൊലുസുമണികൾ ഊരി എറിയുക  നിശ്ശബ്ദയായി നീ മടങ്ങുക  കഴിഞ്ഞ കാലം ചക്രവാളങ്ങൾക്കപ്പുറത്തു  മടങ്ങാത്ത ജയിലറകളിൽ അടക്കുക  വെള്ളിച്ചരടുകളിൽ കുരുങ്ങി കൈത്തലം മുറിയവേ  ഇരുളിന്റെ കോട്ടയിൽ സ്വയം അടക്കുക  പറയാതെപോയ നിന്റെ മഞ്ഞുകാലം  സൂര്യൻറെ ചിതയിൽ കത്തി ഏരിയട്ടെ 

പാഴ്കനവ്

 ഇന്നലെ പെയ്ത മഴയിൽ  കാലം തെറ്റി കുരുത്ത കാട്ടു തുളസി  നിന്റെ കനവിൽ ആരു കോറിയിട്ടു  ഭഗവാന്റെ മാറിലെ ജപതുളസി മാല  തളിരിലകളിൽ വീണ ജലകണങ്ങൾ  കൊടും വേനലായി നിന്നെ പൊതിയും മുന്നേ  കാട്ടു വഴികളിൽ നിന്റെ സുഗന്ധം ഉപേക്ഷിക്കുക  സിരകളിൽ മുറിവ് ഏറ്റുവാങ്ങി  നനഞ്ഞ മണ്ണിൽ അലിയുക  ഇതു നിന്റെ മൃതി