ഇന്നലെകൾ

 നിലാവിൽ അലിഞ്ഞ കുഞ്ഞു നക്ഷത്രം 

ഇരുളിൽ സ്വയം എരിഞ്ഞു നീ കൊടുത്ത വെളിച്ചം 

അടർത്തി എടുക്കാൻ ആവാത്ത നിൻറെ മരവിച്ച സ്പന്ദനം 

ഉതിർന്നു പോയാൽ നീറുമെന്നോർത്തു 

നീ ഒളിച്ചു വച്ച നിൻറെ കുഞ്ഞു മഞ്ചാടി മണികൾ 

ഒന്നും നിന്റേത്‌ അല്ലെന്ന് അറിയുക 


ഇടറാതിരിക്കട്ടെ നിന്റെ കാൽപാദങ്ങൾ 

കൊലുസുമണികൾ ഊരി എറിയുക 

നിശ്ശബ്ദയായി നീ മടങ്ങുക 


കഴിഞ്ഞ കാലം ചക്രവാളങ്ങൾക്കപ്പുറത്തു 

മടങ്ങാത്ത ജയിലറകളിൽ അടക്കുക 


വെള്ളിച്ചരടുകളിൽ കുരുങ്ങി കൈത്തലം മുറിയവേ 

ഇരുളിന്റെ കോട്ടയിൽ സ്വയം അടക്കുക 


പറയാതെപോയ നിന്റെ മഞ്ഞുകാലം 

സൂര്യൻറെ ചിതയിൽ കത്തി ഏരിയട്ടെ 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഞാൻ

തിരിച്ചറിവ്‌

പാഴ്കനവ്